പാലാ: കേരളത്തിലെ മികച്ച ടെർഷ്യറി കെയർ ഹോസ്പിറ്റലുകളിൽ ഒന്നായി ഇതിനോടകം തന്നെ പേരെടുത്ത മാർ സ്ലീവാ മെഡിസിറ്റി പാലായിൽ രോഗീപരിചരണം കൂടുതൽ മികച്ചതാക്കാൻ പുതിയ ഫാർമസി ആരംഭിച്ചു.
ഫാർമസിയുടെ ഉദ്ഘാടന കർമ്മം ഇന്നലെ (09-08 -2021) രാവിലെ 9 നു നടന്ന ചടങ്ങിൽ പാലാ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ അഭ്യർഥനയെ മാനിച്ചതാണ് 9 കൗണ്ടറുകളുള്ള പുതിയ ഓ പി ഫാർമസി തുറക്കാൻ തീരുമാനിച്ചത്. നിലവിലുള്ള ഓ പി ഫാർമസിയിൽ 9 കൗണ്ടറുകളാണ് ഉള്ളത്.
അഡ്മിറ്റ് ആകുന്ന രോഗികൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ആശുപത്രിയുടെ നാലാം നിലയിൽ ക്രമീകരിച്ച ഐ പി ഫാർമസി ഏതാനം മാസങ്ങൾക്കു മുൻപ് ജനങ്ങൾക്കായി തുറന്നിരുന്നു.
ആശുപത്രിൽ ചികിത്സക്കായി എത്തുന്നവർക്ക് കൂടുതൽ നിലവാരമാർന്നതും ചിട്ടയാർന്നതുമായ സേവനം നൽകാൻ പുതിയ സംരഭം സഹായകരമാകുന്നെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദവേളയിൽ പറഞ്ഞു.

ജനങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനും ഊന്നൽ നല്കുന്നതിനോടൊപ്പം പേഷ്യന്റ് എക്സ്പെരിയൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന മാർ സ്ലീവാ മെഡിസിറ്റി പാലായിൽ, ഫാർമസിയുടെ പ്രവർത്തനം വിപുലീകരിച്ചതോടെ കൂടുതൽ മികച്ച രീതിയിൽ ജനങ്ങൾക്ക് സേവനം നൽകുവാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
പുതിയ ഫാർമസിയുടെ ആശീർവാദകർമ്മത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ, മറ്റ് ഡയറക്ടർസ്, ഡിപ്പാർട്മെൻറ് ഹെഡ്സ് എന്നിവരും സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19