മുണ്ടക്കയം: മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും മാര്‍ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി ആരംഭിക്കുന്ന സ്‌പെഷ്യലിറ്റി ക്ലിനിക്കുകളുടെ ഉദ്ഘാടനം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ച് നടന്നു.
ഓങ്കോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലാണ് സ്‌പെഷ്യലിറ്റി ക്ലിനിക്കുകള്‍ ആരംഭിച്ചത്. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 4 മുതല്‍ 6 വരെയാണ് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. റോണി ബെന്‍സണ്‍ന്റെ സേവനം ഒരുക്കിയിരിക്കുന്നത്.
അതോടൊപ്പം യൂറോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ആല്‍വിന്‍ ജോസ് പി യുടെ സേവനം എല്ലാ രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ വൈകുന്നേരം 4 മണി മുതല്‍ 6 വരെ ലഭ്യമാണ്.
രണ്ടു ആശുപത്രികളിലെയും പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍, മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മെഡിക്കല്‍ ഓങ്കോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. റോണി ബെന്‍സണ്‍ ക്ലിനിക്കിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍, ഡോ. ഷിന്റോ കെ തോമസ്, ഡോ. കിങ്സ്ലി ഇയ്യന്‍കുട്ടി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19