പാലാ: കോവിഡ് വാക്സിന് എടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. പ്രതിദിനം 1000 കോവിഡ് വാക്സിനേഷന് സ്ലോട്ടുകള്‍ ഇന്ന് മുതല്‍ ആശുപത്രിയില്‍ ലഭ്യമാണ്. രാവിലെ 9 മുതല്‍ 5 വരെയാണ് വാക്സിനേഷന് സമയം.
ഇഛണകച പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് അവരുടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. രീംശി.ഴീ്.ശി ല്‍ ലോഗിന്‍ ചെയ്തതിനു ശേഷം 686584 എന്ന പിന് കോഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത മാര്‍ സ്ലീവാ മെഡിസിറ്റി പാലാ സെലക്ട് ചെയ്യാവുന്നതാണ്.
700 രൂപയാണ് കോവിഷീല്‍ഡ് വാക്സിന്റെ വിലയായി ഈടാക്കുന്നത്. വാക്സിന് എടുക്കാന്‍ വരുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണ്. സ്പോട് രജിസ്ട്രേഷനുള്ള സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
വാക്സിനേഷനായി എത്തുന്നവര്‍ക്ക് ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തില്‍, എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും അനുസരിച്ചുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അറിയിച്ചു.