കോവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനം പകര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ കോവിഡ് ഫൈറ്റേഴ്‌സ് വീടുകളിലേക്ക്

പാലാ: കോവിഡ് 19 രോഗം ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും രോഗബാധിതരുമായി സമ്പര്‍ക്കം ഉള്ളതുമൂലം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സാന്ത്വന സ്പര്‍ശവുമായി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റി നേതൃത്വം നല്കുന്ന മെഡിസിറ്റി കോവിഡ് ഫൈറ്റേഴ്‌സ്.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന നിലവിലെ സാഹചര്യത്തില്‍ കോവിഡ് ബാധിച്ചും ക്വാറന്റൈന്‍ മൂലവും വീടുകളില്‍ തന്നെ കഴിയേണ്ടിവരുന്ന ആളുകളുടെ പക്കലേക്ക് അവരുടെ ശാരീരിക-മാനസിക- സാമൂഹിക -ആരോഗ്യ പരിരക്ഷ മുന്‍നിര്‍ത്തിയാണ് മാര്‍ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈയ്‌റ്റേഴ്‌സ് എത്തിച്ചേരുന്നത്.

Advertisements

പാലാ രൂപതയിലെ ഓരോ ഇടവകയിലെയും വികാരിമാരുടെ നേതൃത്വത്തില്‍ പളളിയോഗത്തിന്റെയും വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രത്യേകിച്ച് കുടുംബ കൂട്ടായ്മയുടെയും എസ്.എം.വൈ.എമ്മിന്റെയും സഹകരണത്തോടെയാണ് ഇതിനുളള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പേട്രണ്‍സ് കെയറിന്റെ ഭാഗമാണ് ഈ സേവനം. മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ ഡോക്‌ടേഴ്‌സും നേഴ്‌സുമാരും ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന ടീമാണ് ഭവനസന്ദര്‍ശനം നടത്തി പരിചരണം നല്‍കുന്നത്.

മെയ് 7-ാം തിയതി വെളളിയാഴ്ച മുതല്‍ കോവിഡ് ഫൈറ്റേഴ്‌സ് പ്രവര്‍ത്തന സജ്ജമാണ്. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിംഗ് ഡയറക്ടര്‍ അബ്രഹാം കൊല്ലിത്താനത്തുമലയില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ്, മെഡിസിറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ് വേളുപ്പറമ്പില്‍, കുടുംബ കൂട്ടായ്മാ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, എസ്.എം. വൈ.എം. ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍ എന്നിവരടങ്ങിയ ടീമാണ് മാര്‍ സ്ലീവാ മെഡിസിറ്റി കോവിഡ് ഫൈയ്‌റ്റേഴ്‌സ് ടീമിനെ നയിക്കുന്നത്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply