പാലാ: കര്‍ക്കിടക മാസത്തില്‍ ആരോഗ്യ പരിരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ ആയുര്‍വേദ വിഭാഗത്തിന്റെ ‘ഋതു സുരക്ഷ 2021’ന് തുടക്കമായി.
ശനിയാഴ്ച രാവിലെ 9 മണിക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍വെച്ച് കര്‍ക്കിടക കിറ്റിന്റെ ആദ്യ വില്‍പ്പന ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസ്സി തോമസിന് നല്കി ഉത്ഘാടനം ചെയ്തു.
ആയുര്‍വേദ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. എസ് ജയകുമാര്‍, കണ്‍സല്‍ട്ടന്റ് ഡോ. പൂജ ടി അമല്‍ എന്നിവര്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19