cherpunkal health

സൗജന്യ പി സിഒ ഡി പരിശോധന ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ക്യാമ്പ് ജൂൺ 9, 10 തീയതികളിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ 4.30 വരെ നടത്തപ്പെടുന്നു.

ക്രമം തെറ്റിയ ആർത്തവം, അമിത രക്തസ്രാവം, അമിതവണ്ണം, മുഖക്കുരു, മുഖത്ത് രോമവളർച്ച, ശബ്ദം പരുക്കാനാവുക തുടങ്ങിയ നിരവധി ലക്ഷണങ്ങൾ പി.സി.ഒ.ഡി.യുടെ രോഗലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.

ക്യാമ്പിന്റെ ഭാഗമായി ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർ ചികിത്സയും ജനങ്ങൾക്ക് ലഭ്യമാണ്. പി.സി.ഒ.ഡി. വന്ധ്യത, അബോർഷൻ, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ നിരവധി പ്രശനങ്ങൾക്ക് കാരണമായി തീരുന്നു.

ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. അജിത കുമാരി, ഡോ. സബിത അഗസ്റ്റിൻ, ഡോ. ടി. ഗീത, ഡോ. പാർവതി ദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.