പാലാ: രണ്ടാം ഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. സംസ്ഥാനത്തെ മൊത്തം ജില്ലകളിലുമായി 46 കേന്ദ്രങ്ങളില്‍ നടന്ന ഡ്രൈ റണ്‍ രാവിലെ 9 മുതല്‍ 11 വരെയാണ് നീണ്ടുനിന്നത്.
ഓരോ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, താലൂക്ക് ആശുപത്രി, നഗര – ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങള്‍ നടന്ന ഡ്രൈ റണ്ണില്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലായും ഭാഗമായിരുന്നു. ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 25 ആരോഗ്യ പ്രവര്‍ത്തര്‍ ആണ് പരിപാടിയില്‍ പങ്കെടുത്തത്.
കോവിഷീല്‍ഡ് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് എല്ലാ നടപടി ക്രമങ്ങളും പാലിച്ചു മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഡ്രൈ റണ്‍ നടത്തിയത്.
രാവിലെ 9 മണിക്ക് തന്നെ ആരംഭിച്ച മോക്ക് റണ്ണില്‍ കോവിഡ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൃത്യമായി രജിസ്ട്രേഷന്, സര്‍ക്കാര്‍ മാനദണ്ഢങ്ങള്‍ പാലിച്ചുള്ള കുത്തിവെപ്പ്, കുത്തിവയ്പ്പിനു ശേഷം അരമണിക്കൂര്‍ നേരം അലര്‍ജി ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്.
പരിപാടിയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. വിദ്യാധരന്, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ജെയിംസ്, ബ്ലോക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെയ്സി, കൊഴുവനാല്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ രഘു, സോളി, ഹെല്‍ത് ഇന്‍സ്പെക്ടര്‍ ബിജി, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ രജിത, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നേഴ്സ് ജോമോള്‍, ഗീതാമ്മ, NHM PRO അഗി, ആശ വര്‍ക്കര്‍ സുജാത എന്നിവരോടൊപ്പം അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ഉമ്മനും പരിപാടിയില്‍ സന്നിഹിതനായിരുന്നു.