അപൂര്‍വ നേട്ടത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റി

പാലാ: അപൂര്‍വ നേട്ടത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് ആശുപത്രിയില്‍ ആയിരം ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏതാനും മാസങ്ങള്‍ കൊണ്ടാണ് ഇത്രയും ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും അത്യാധുനികമായ ചികില്‍സാ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

ജനറല്‍ സര്‍ജറി മുതല്‍ ഗൈനക്കോളജി വരെ വിവിധ വിഭാഗങ്ങളിലെല്ലാമായി ആശുപത്രിയില്‍ ഇതുവരെ ആകെ നടത്തിയ ശസ്ത്രക്രിയളുടെ എണ്ണമാണ് ആയിരം കടന്നത്.

കാര്‍ഡിയോ തോറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ, ഇഎന്‍ടി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ന്യൂറോ സര്‍ജറി, ഓഫ്താല്‍മോളജി, ഓര്‍ത്തോ പീഡിക്‌സ്, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി എന്നീ വിഭാഗങ്ങളുടെയെല്ലാം കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

You May Also Like

Leave a Reply