പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ സഹോദര സ്ഥാപനമായ മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് റിസേര്‍ച്ചില്‍ പുതിയ കോഴ്‌സുകള്‍ക്ക് തുടക്കമായി.
രാവിലെ 10.30 നു മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടന്ന ചടങ്ങില്‍ പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ത്രോപ്ലാസ്റ്റി, ആര്‍ത്രോസ്‌കോപ്പി ഫെല്ലോഷിപ്പ്, എം ബി എ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്കൊപ്പം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കായി, ക്രിസ്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡയാലിസിസ് ടെക്‌നോളജി, അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ടെക്‌നോളജി, മെഡിക്കല്‍ റെക്കോഡ് ടെക്‌നോളജി, ഹോസ്പിറ്റല്‍ സ്റ്റെറിലൈസേഷന്‍ ടെക്‌നോളജി, നഴ്‌സിംഗ് അസിസ്റ്റന്റ് ആന്‍ഡ് ഹോം കെയര്‍ എന്നിങ്ങനെ വിവിധ ഡിപ്ലോമ കോഴ്‌സുകളും ആരംഭിച്ചു.
ആശുപത്രിയുടെ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ക്ലാസുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ചടങ്ങില്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, ശ്രീ. ലിറിക് എബ്രഹാം, മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് റിസേര്‍ച്ച് ഡയറക്ടര്‍ ഫാ. ജോജോ മാത്യു ചേന്നാട്ട്, മെഡിക്കല്‍ ഡയറക്ടര്‍, മറ്റു ഡയറക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19