Pala News

വിദ്യാര്‍ത്ഥികള്‍ക്കു മൂല്യാധിഷ്ഠിത പ്രോല്‍സാഹനം നല്‍കണം: ബിഷപ്പ് മുരിക്കന്‍

പാലാ: വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യാധിഷ്ഠിത പ്രോല്‍സാഹനം നല്‍കാന്‍ നമുക്ക് കടമയുണ്ടെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍.

പാലാ മണ്ഡലത്തില്‍ പഠനോപകരണം ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന നിര്‍ധനര്‍ക്കു മാണി സി കാപ്പന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ സമ്മാനിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ വിതരണോല്‍ഘാടനം ബോയിസ് ടൗണില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

അര്‍ഹതയുള്ളവര്‍ക്കു സമൂഹം പരിഗണന നല്‍കുമെന്നതിന്റെ ഉദാഹരണമാണിതെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. മാണി സി കാപ്പന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

ഫാ ഫ്രാന്‍സിസ് പാറപ്ലാക്കല്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ സതീഷ് ചൊള്ളാനി, കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി താഴത്തേല്‍, ബിജോയി ഇടേട്ട്, എം പി കൃഷ്ണന്‍നായര്‍, എബി ജെ ജോസ്, റോബി ഊടുപുഴയില്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ടി വി ജോര്‍ജ്, അപ്പച്ചന്‍ ചെമ്പന്‍കുളം, ബേബി സൈമണ്‍, ജിന്‍സ് കാപ്പന്‍, അലക്‌സ് ജോണ്‍, സിറിള്‍ കാപ്പന്‍, തോമസുകുട്ടി മുകാല, തങ്കച്ചന്‍ മുളകുന്നം, തോമസ് ശ്രാമ്പിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബോയിസ് ടൗണിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രകാശ് ബിഷപ്പില്‍നിന്നും ഫോണുകള്‍ ഏറ്റുവാങ്ങി. നൂറ് സ്മാര്‍ട്ട് ഫോണുകളാണ് വിവിധ സ്ഥലങ്ങളിലായി വിതരണം ചെയ്തത്.

മാണി സി കാപ്പന്റെ സഹോദരി ഭര്‍ത്താവ് അന്തരിച്ച ഡോ ജോസ് സക്കറിയാസിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ധനസഹായം രണ്ടു കിടപ്പുരോഗികള്‍ക്കു കൈമാറി. ചടങ്ങില്‍ മാണി സി കാപ്പന്റെ ജന്മദിനത്തോടനുബന്ധിച്ചു കേക്കും മുറിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.