അരുവിത്തുറ: ലോക സമൂഹത്തെ പിടിച്ചുലച്ച മഹാമാരി ആയ കോവിഡിനു ശേഷം ഉയിർത്തെഴുന്നേൽപ് പാതയിലായ മനുഷ്യരാശി കോവിഡിനുശേഷമുള്ള പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ട് ഒരു സാമൂഹിക സാമ്പത്തിക നവീകരണ പദ്ധതിക്ക് തുടക്കം കുറിയ്ക്കുകയാണ് അരുവിത്തുറ പള്ളി (റിനൈസൻസ് 2022-23). ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് “സഹദാ“ എന്നാണ്. സുകൃത ജിവിതം, സുകൃത കുടുംബം, സുകൃത യുവത്വം, സുകൃത സേവനം, സുകൃത പരിശീലനം, സുകൃത സാന്ത്വനം, Read More…
വാഴൂർ : ഇടതുപക്ഷ സർക്കാരിന്റെയും ജലവിഭവ വകുപ്പിന്റെയും സ്വപ്നഭക്തിയായ ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയിലൂടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഉടനീളം രണ്ടായിരത്തി ഇരുപത്തിനാലോടെ കുടിവെള്ള വിതരണം പൂർത്തീകരിക്കുമെന്ന് ഡോ. എൻ ജയരാജ് പറഞ്ഞു. ആയതിലേക്ക് ജലവിഭവവ മന്ത്രി റോഷി ആഗസ്റ്റ്യന്റെ പ്രത്യേക താൽപ്പര്യപ്രകാരം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ മാത്രം എണ്ണൂറിൽപരം കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കുന്നതിലേക്ക് നിയോജകമണ്ഡലത്തിന്റെ കീഴിൽ വരുന്ന എല്ലാ പഞ്ചായത്തുകളുടെയും സഹകരണം ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വികസനോൻമുഖസർക്കാരിന്റെ വികസനങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള പ്രചരണങ്ങളാണ് Read More…
കാഞ്ഞിരപ്പള്ളി: ജില്ലയിൽ അതിവേഗം അനിയന്ത്രിതമായി പെരുകി കാർഷിക വിളകളെ വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏകാരോഗ്യം പദ്ധതിയിൽ ഉൾപ്പെടുത്തി പാഠം ഒന്ന് ഒച്ച് എന്ന പേരിൽ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെയും പരിശീലന പരിപാടിയുടെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം Read More…