കോട്ടയം: ചങ്ങനാശേരി അതിരൂപതയെ ദീർഘകാലം മുന്നോട്ടു നയിച്ച അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ സഭയെ സ്നേഹിച്ച നല്ല ഇടയൻ ആയിരുന്നുവെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് അനുസ്മരിച്ചു.

വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ പരിപാലന മേഖലയിലും ദീർഘ വീഷണത്തോടെ കാര്യങ്ങൾ നടപ്പാക്കിയ അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ വിലപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.