കോട്ടയം: ദലിതരുടെയും ആദിവാസികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പുരോഗിതനാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെന്ന് കെ സി ബി സി ടഇ/ടഠ/ ആഇ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
സ്റ്റാന്‍സ്വാമിയുടെ മാതൃക സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി സി എം എസ് സംസ്ഥാന കമ്മറ്റി ഫാ.സ്റ്റാന്‍ സ്വാമിയുടെ നൂറ്റി ഇരുപതാം ചരമദിനം രക്തസാക്ഷി ദിനമായി ആചരിച്ചു നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ നടന്ന രക്തസാക്ഷി ദിനാചരണത്തില്‍ ഡി സി എം എസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ജോസ് വടക്കേക്കുറ്റ് ആമുഖ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണവും നടത്തി.
ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബ്രിജീറ്റ് തോമസ്, ആശുപത്രി വികസന സമിതി അംഗം പി കെ ആനന്ദക്കുട്ടന്‍, പ്രഭു, അജിത്ത് ജയിംസ്, അനന്ദു എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ ജേക്കബ് മുരിക്കന്‍ രക്തം ദാനം ചെയ്തു കൊണ്ടാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ വിവിധ ബ്ലഡ് ബാങ്കുകളില്‍ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ നൂറ്റിയിരുപത് പേര്‍ രക്തം ദാനം ചെയ്തുകൊണ്ടാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ നൂറ്റി ഇരുപതാം ചരമദിനം രക്തസാക്ഷി ദിനമായി ആചരിച്ചത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19