പാലാ: അർഹതയുള്ളവരോട് കരുണ കാണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ സി ബി സി എസ് സി എസ് ടി ബി സി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ ആവശ്യപ്പെട്ടു.
പട്ടികജാതികളിലെ ക്രൈസ്തവരെ പട്ടികജാതി സംവരണത്തിന് അർഹരാക്കുക, മതവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യവ്യാപകമായി സംഘടിപ്പിച്ച ദേശീയപ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഡി സി എം എസ്, സി ഡി സി, കെ സി സി എന്നിവയുടെ നേതൃത്വത്തിൽ പാലാ ഹെഡ്പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ സമരത്തിൽ സമരക്കാർ പിരിയും വരെ പങ്കാളിയായി മാർ ജേക്കബ് മുരിക്കൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതീകാത്മക സമരത്തിൽ ഫാ ജോസ് വടക്കേക്കുറ്റ്, പി ഒ പീറ്റർ, അലോഷ്യസ് കെ, സെലിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19