ക്രിസോസ്റ്റം മെത്രാപോലീത്ത മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ശക്തികേന്ദ്രം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രമായിരുന്നു കാലം ചെയ്ത് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപോലീത്തയെന്ന് കേരള മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന ജനറല്‍ കണ്‍വീനറും, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി റീജണല്‍ പ്രസിഡന്റുമായ പ്രസാദ് കുരുവിള.

പതിറ്റാണ്ടുകളായി മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിച്ചിരുന്ന തിരുമേനി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നിരവധി സമ്മേളനങ്ങളിലും ഉപവാസ സമരപരിപാടികളിലും പങ്കെടുത്ത് സന്ദേശം നല്കിയിട്ടുണ്ട്.

Advertisements

ഒരിക്കല്‍ കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ വച്ച് നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനത്തിന് വന്നപ്പോള്‍ ഒന്നാം നിലയിലേക്കുള്ള സ്റ്റെപ്പ് കയറാന്‍ പറ്റില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി.

അങ്ങനെയെങ്കില്‍ ഞങ്ങള്‍ കസേരയിലെടുത്തോളാം എന്ന് തിരുമേനിയോട് പറഞ്ഞപ്പോള്‍ ‘കസേരയിലെടുക്കാന്‍ സമയമായില്ല സാറേ’ എന്ന് നര്‍മ്മരസത്തോടെ പ്രതികരിച്ചത് ഓര്‍മ്മിക്കുന്നു. തിരുമേനിയുടെ വേര്‍പാടില്‍ സമിതി ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply