രാമപുരം : 2022 എം ജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് വിവിധ പ്രോഗ്രാമുകളിലായി 9 റാങ്കുകൾ കരസ്ഥമാക്കി. അതിൽ ബി എസ് സി ബിയോടെക്നോളജിയിൽ ആദ്യത്തെ 10 റാങ്കുകളിൽ 5 റാങ്കുകളും മാർ ആഗസ്‌തീനോസ് കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.
മേഘ പ്രദീപ് ബി എസ് സി ബിയോടെക്നോളജി ഒന്നാം റാങ്ക് , എലിസബത്ത് പയസ് ബി എസ് സി ഇലക്ട്രോണിക്സ് ഒന്നാം റാങ്ക്, റോഷിനി ജയിംസ് ബി എസ് സി ബിയോടെക്നോളജി രണ്ടാം റാങ്ക് , അനുപമ ടി എ ബി.സി.എ. അഞ്ചാം റാങ്ക്, ഏഞ്ചലിൻ റോസ് ചാക്കോ ബി എസ് സി ബിയോടെക്നോളജി അഞ്ചാം റാങ്ക് , അഞ്ചു എം ആന്റണി ബി എസ് സി ബിയോടെക്നോളജി ഏഴാം റാങ്ക് , അമ്മു ബിജു ബി എസ് സി ബിയോടെക്നോളജി ഒൻപതാം റാങ്ക് , സഞ്ജു സോണി ബി കോം കോർപ്പറേഷൻ പത്താം റാങ്ക്, മനു മോഹനൻ ബി എസ് സി ഇലക്ട്രോണിക്സ് പത്താം റാങ്ക് എന്നിവരാണ് റാങ്ക് ജേതാക്കൾ.
കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവികൾ, അദ്ധ്യാപകർ ,പി റ്റി എ ഭാരവാഹികൾ തുടങ്ങിയവർ റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു.