രാമപുരം: മാർ ആഗസ്തിനോസ് കോളേജ് മാനേജ്‌മന്റ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജർ റവ .ഡോ .ജോർജ് വർഗ്‌ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ലൂണാർ റബ്ബേഴ്‌സ് മാനേജിങ് ഡയറക്ടർ ജൂബി ഐസക് ഉദ്‌ഘാടനം നിർവഹിച്ചു. റ്റി ജെ റ്റി ഫാംസ് സംരംഭകൻ മാത്തുക്കുട്ടി ടോം മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അസോസിയേഷൻ പ്രസിഡന്റ് റവ .ഡോ. ബോബി ജോൺ, ഡിപ്പാർട്മെൻറ് മേധാവി ലിൻസി ആന്റണി, അസോസിയേഷൻ സെക്രട്ടറി ആൻസൺ ബേബി എന്നിവർ പ്രസംഗിച്ചു.