Ramapuram News

ജല ദിന ബോധവത്കരണം നടത്തി

രാമപുരം മാർ ആഗസ്തിനോസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും രാമപുരം ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷന്റെയും ആഭിമുഖ്യത്തിൽ ലോക ജല ദിനത്തോടനുബന്ധിച്ചു നടത്തിയ പൊതു ബോധവത്കരണ പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

ജലം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനായി വിദ്യാർത്ഥികൾ റാലിയും ഫ്ലാഷ്മോബും നടത്തി.

രാമപുരം പഞ്ചായത്ത് വൈസ് പ്രെസിഡന്റ് ജോഷി കുമ്പളത്ത് ജലദിന സന്ദേശം നൽകി . ജലജീവൻ മിഷൻ കോഓർഡിനേറ്റർമാരായ അയോണ, സിദ്ധാർഥ്, പ്രോഗ്രാം ഓഫീസർമാരായ ജോബിൻ മാത്യു, വിനീത് കുമാർ വിദ്യാർത്ഥി പ്രതിനിധികളായ ആകാശ് , നേഹ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.