Kaduthuruthy News

രാസവളം വിലവർദ്ധന പിൻവലിക്കണം : ജനാധിപത്യ കേരളാ കോൺഗ്രസ്

കടുത്തുരുത്തി: രാസവളങ്ങളുടെ അന്യായവിലവർദ്ധനയും, ദൗർലഭ്യംവും മൂലം കാർഷിക മേഖല പ്രതിസന്ധിയിലാണെന്നും, ഇതിന് എത്രയും വേഗം പരിഹാരം കാണുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു.

പൊട്ടാഷ് , യൂറിയ, കൂട്ടു വളങ്ങൾക്ക് കടുത്ത ദൗർലഭ്യമാണ് വിപണി നേരിടുന്നത് കഴിഞ്ഞ സീസണിൽ പായ്ക്കറ്റിന് 850 രൂപാ വിലയുണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോൾ 1700 രൂപാ യാണ് വില എല്ലാ വളങ്ങൾക്കും ഇരട്ടി വിലയാണ് കർഷകർ ഇപ്പോൾ കൊടുക്കുന്നത്. ഇത് കർഷകർക്ക് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് വിലയിരുത്തി.

ജനാധിപത്യ കേരളാ കോൺഗ്രസ് പ്രവർത്തകയോഗം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, നിയോജക മണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു. പ്രാഫ: സി.എ അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.

പാപ്പച്ചൻ വാഴയിൽ, സൈജു പാറശേരി മാക്കിൽ, സി.കെ.ബാബു ചിത്രാഞ്ജലി, സന്ദീപ് മങ്ങാട്, ഷിബു കാലായിൽ , ഹരി എം സ് , തോമസ് പോൾ കുഴി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.