മഞ്ചു ബിജു കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കരൂര്‍: കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് എമ്മിലെ മഞ്ചു ബിജു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

വളളിച്ചിറ അല്ലപ്പാറ 9 -ാം വാര്‍ഡില്‍ നിന്നുമാണ് മഞ്ചു വിജയിച്ചത്. എല്‍.ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷവും കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും പ്രസിഡണ്ട് പദവി. അവസാന രണ്ട് വര്‍ഷം സിപിഎംന് പ്രസിഡണ്ട് പദവി ലഭിക്കും.

Advertisements

വൈസ് പ്രസിഡണ്ട് പദവി കേരള കോണ്‍ഗ്രസ് എം, സി.പി.എം കക്ഷികള്‍ പങ്കുവയ്ക്കും. കുടക്കച്ചിറ വാര്‍ഡില്‍ നിന്നും വിജയിച്ച ഇടതു സ്വതന്ത്ര സീനാ ജോണാണ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥി.

You May Also Like

Leave a Reply