മണിയംകുന്ന്: സെന്റ് ജോസഫ് മണിയംകുന്ന് സ്കൂൾ കുട്ടികൾക്കായി ലോകപ്രശസ്തമായ ഗോഡ് ടാലെന്റ്റ് മാതൃകയിൽ ഓൺലൈൻ ഷോ നടത്തുന്നു. ഈ ഷോയിൽ പങ്കെടുക്കുന്നതിന് വേണ്ട നിബന്ധനകൾ താഴെ :
1 മുതൽ 7 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ പറ്റുന്നത്.
നിങ്ങളുടെ വ്യത്യസ്തമായ എന്ത് കഴിവും നിങ്ങൾക്ക് പ്രകടിപ്പിക്കാവുന്നതാണ്.
കരാട്ടെ,സ്‌കേറ്റിംഗ്, ഡാൻസ്, പാട്ടു,പാചകം, യോഗ,മാജിക്, എന്തെങ്കിലും പ്രോഡക്റ്റ് നിർമാണം, അങ്ങനെ എന്തുമാകാം.
നിങ്ങൾ അയച്ചു തരുന്ന വീഡിയോ ഒരു മിനിറ്റിൽ കൂടാൻ പാടുള്ളതല്ല.
9744114101 എന്ന വാട്സാപ്പ് നമ്പറിലേക്കു, നിങ്ങളുട വിഡിയോയും, പേര്, സ്കൂൾ, ക്ലാസ്സ് എന്നിങ്ങെനെയുള്ള വിവരങ്ങളും അയച്ചുതരേണ്ടതാണ്.
ലാൻഡ്സ്‌കേപ്പ് മോഡിൽ വേണം വീഡിയോ എടുക്കാൻ.
വീഡിയോ എഡിറ്റിംഗ് അനുവദനീയമാണെങ്കിലും, സ്പെഷ്യൽ എഫക്ടസ് പരമാവധി ഒഴിവാക്കുക.
ഏറ്റവും മികച്ച 10 വീഡിയോകൾ അയക്കുന്നവരാകും അവസാന റൗണ്ടിൽ മത്സരിക്കുക.
കിട്ടുന്ന ഓരോ വിഡിയോയും റേഡിയോ ബെൽമൌന്റിന്റെ ഫേസ്ബുക് പേജിലൂടെ എപ്പിസോഡുകളായി പ്രക്ഷേപണം ചെയ്യുന്നതാണ്. ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന രണ്ടു വീഡിയോകൾ, ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് പ്രവേശിക്കുന്നതാണ്. ( വീഡിയോ പോസ്റ്റ് ചെയ്തു 7 ദിവസത്തിനുള്ളിൽ കിട്ടുന്ന ലൈക്കുകളാണ് പരിഗണിക്കുന്നത് )
വീഡിയോ അയച്ചു കിട്ടേണ്ട അവസാന തിയതി : 28/08/22
ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
നിങ്ങളുടെ സംശയങ്ങൾക്ക് 9744114101 എന്ന നമ്പറിലേക്കു വാട്സാപ്പ് മെസ്സേജ് അയക്കാവുന്നതാണ്.