എം .സി റോഡില്‍ മണിപ്പുഴ ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ചു. സിഗ്‌നല്‍ ലൈറ്റില്‍ നിരന്തരം അപകടമുണ്ടാകുന്നതിനു സമാനമായാണ് ഇപ്പോഴും അപകടം ഉണ്ടായത്.
ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. അപകടത്തില്‍ കൊല്ലാട് കുറുപ്പന്‍പറമ്പില്‍ സതീഷ് എം.വിജയനെ(48)യും വേളൂര്‍ ഓണാട്ട് വീട്ടില്‍ ഒ.ആര്‍ രാജേഷിനെയു (53)മാണ് പരിക്കുകളോടെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ തൃക്കൊടിത്താനം പുളിമൂട്ടില്‍ ജോബിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19