ജവാന്മാരുടെ ജീവത്യാഗം വിസ്മരിക്കരുത്: മാണി സി കാപ്പൻ


പാലാ: രാജ്യസുരക്ഷയ്ക്കു വേണ്ടി ജീവത്യാഗം ചെയ്യുന്ന ജവാന്മാരെ ജന്മനാടിന് വിസ്മരിക്കാനാവില്ലെന്നു മാണി സി കാപ്പൻ എം എൽ എ. ചൈനയുടെയും പാക്കിസ്ഥാൻ്റെയും അധിനിവേശത്തെ ചെറുക്കാൻ രാജ്യത്തിന് കരുത്തേകുന്നതും ജവാന്മാരാണ്.

വൈസ് മെൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് ഓഫ് പാലായുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പ്രണാമവും മുനിസിപ്പൽ പ്രദേശത്തു താമസിക്കുന്ന വിമുക്തഭടന്മാർക്കു ആദരവും നൽകി സംസാക്കുകയായിരുന്നു അദ്ദേഹം. 

അലക്സ് എം മൂഴയിൽ, ബേബി ജോസഫ് മൂലയിൽതോട്ടത്തിൽ, ജോർജ് ഉഴുത്തുവാൽ, ജോർജ് ഇടേട്ട്, തോമസ് പൂവേലിൽ, ചെറിയാൻ പൊന്നുംപുരയിടം, പ്രതാപൻ, ജോർജ്കുട്ടി മൂഴയിൽ എന്നീ വിമുക്തഭടന്മാരെയാണ് ആദരിച്ചത്.

പ്രസിഡൻ്റ് സോജൻ കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡോ വി എ ജോസ്, അലക്സ് എം മൂഴയിൽ, സെൻജു സോജൻ, ലീലമ്മ സോജൻ, ജോസ് എബ്രാഹം കാരയ്ക്കാട്ട്, അൽഫോൻസ് ഗ്രിഗറി മാത്യൂസ് എന്നിവർ പ്രസംഗിച്ചു. 

Leave a Reply

%d bloggers like this: