ഇടതുതരംഗത്തിലും തലയെടുപ്പോടെ മാണി സി കാപ്പന്‍; പാലായില്‍ മിന്നും വിജയം

പാലാ: സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിനു മുന്നിലും മിന്നും ജയം കുറിച്ച് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. ഉപതെരഞ്ഞെടുപ്പില്‍ നേടിയതിലും മികച്ച ഭൂരിപക്ഷം നല്‍കിയാണ് പാലാ കാപ്പനെ നിയമസഭയിലേക്ക് രണ്ടാം കുറി അയയ്ക്കുന്നത്.

ഇക്കുറി 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാപ്പന്റെ ജയം. കാപ്പന്റെ തേരോട്ടത്തില്‍ അടിപതറിയത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക്.

Advertisements

കേരള കോണ്‍ഗ്രസ് എം മികച്ച വിജയം കൈവരിച്ചുവെങ്കിലും ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിയുടെ തോല്‍വി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply