പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; സീറ്റു നല്‍കുമെന്നു പിജെ ജോസഫ്

പാലാ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പന്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്. എന്‍സിപിയുടെ ലേബലില്‍ തന്നെയാവും മാണി സി കാപ്പന്‍ മത്സരിക്കുക എന്നും ഇതിനായി യുഡിഎഫ് സീറ്റ് വിട്ടു നല്‍കുമെന്നും പിജെ ജോസഫ് പറഞ്ഞു.

നഷ്ടമായ തൊടുപുഴ നഗരസഭാ സീറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചു വപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയത് മുതല്‍ എന്‍സിപി ഉടക്കില്‍ ആയിരുന്നുവെന്നും എല്‍ഡിഎഫ് വിടുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പാലാ സീറ്റിനെ ചൊല്ലിയായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്.

പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പലതവണ ആവര്‍ത്തിച്ചിരുന്നു.

അതേസമയം പാലാ തങ്ങളുടെ ഹൃദയം ആണെന്നും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗവും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കാപ്പന്‍ യു ഡി എഫ്ഇല്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

You May Also Like

Leave a Reply