പാലാക്കാര്‍ നല്‍കിയ വിജയം ഹൃദയത്തോടു ചേര്‍ക്കുന്നു: മാണി സി കാപ്പന്‍

പാലാ: പാലാക്കാര്‍ നല്‍കിയ വിജയം ഹൃദയത്തോട് ചേര്‍ക്കുന്നതായും പാലാക്കാരോടുള്ള കടപ്പാട് എക്കാലവും ഉണ്ടായിരിക്കുമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. ഇത് പാലാക്കാരുടെ വിജയമാണ്.

പണാധിപത്യത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയം. പാലായില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പാലായില്‍ പ്രവര്‍ത്തിച്ചു. യു ഡി എഫ് പ്രവര്‍ത്തകരോട് നന്ദി മാത്രമല്ല കടപ്പാടും ഉണ്ടെന്നു കാപ്പന്‍ വ്യക്തമാക്കി.

Advertisements

കഴിഞ്ഞ 16 മാസക്കാലം എം എല്‍ എ എന്ന നിലയില്‍ പാലാക്കാരോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും പാലാക്കാരോട് ചേര്‍ന്നു പ്രവര്‍ത്തിക്കും. പാലായില്‍ രാഷ്ട്രീയത്തിനതീതമായ പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കൊപ്പം ഉണ്ടാവും. പാലായുടെ മലയോര മേഖലയ്ക്ക് നല്‍കി വരുന്ന പരിഗണന തുടരും.

തിരഞ്ഞെടുപ്പു കാലത്ത് നടത്തിയ ജനസമക്ഷം സൗഹൃദ വികസന സദസ്സില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാലായുടെ സമഗ്ര വികസത്തിനുള്ള പദ്ധതി തയ്യാറാക്കും. ആരംഭിച്ചിട്ട് പൂര്‍ത്തിയാകാനുള്ള പദ്ധതിക്ക് മുന്‍ഗണന നല്‍കുമെന്നും പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply