പാലാ: രാജ്യത്തെ കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കർഷകർ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എൻ സി പി പാലാ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ ദ്രോഹിക്കുന്ന നടപടി കേന്ദ്ര സർക്കാർ പ്രതിഷേധാർഹമാണ്. രാജ്യം ഒറ്റക്കെട്ടായി കർഷകർക്കു പിന്നിലാണ്. കർഷകരെ നേരിടുവാനുള്ള കേന്ദ്ര നീക്കം രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ല. കോർപ്പറേറ്റുകൾക്കായി രാജ്യത്തെ കർഷകരെ മോദി സർക്കാർ തള്ളിപ്പറയുകയാണെന്നും എം എൽ എ കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡൻ്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോസ് കുറ്റിയാനിമറ്റം, ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേൽ, കണ്ണൻ ഇടപ്പാടി, അപ്പച്ചൻ ചെമ്പൻകുളം, എസ് എ തോമസ് എന്നിവർ പ്രസംഗിച്ചു
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page