ഡോ. കലാം യുവത്വത്തിന് ദിശാബോധം നൽകി: മാണി സി കാപ്പൻ

പാലാ: ഇന്ത്യയിലെ യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ എ പി ജെ അബ്ദുൾ കലാം എന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

കെ ആർ നാരായണൻ ഫൗണ്ടേഷൻ സൂമിലൂടെ സംഘടിപ്പിച്ച കലാം അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ യുവത്വത്തിന് ദിശാബോധം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, സുമിത കോര, അനൂപ് ചെറിയാൻ, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.

You May Also Like

Leave a Reply