ദുരിതബാധിതർക്ക് അടിയന്തിര സഹായം എത്തിക്കാൻ നിർദ്ദേശം നൽകി: മാണി സി കാപ്പൻ

പാലാ: വെള്ളപ്പൊക്ക-മഴക്കെടുതിയിലെ ദുരിതബാധിതർക്കുണ്ടായ നഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതർക്കു പരമാവധി സഹായം ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തീവ്ര മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ് നൽകിയ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.

കനത്ത മഴയെത്തുടർന്നു അരുണാപുരം കിഴക്കേൽവേലംതുരുത്തേൽ ബാബുവിൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി തകർന്ന സ്ഥലവും എം എൽ എ സന്ദർശിച്ചു. പാലാ നഗരസഭാ കൗൺസിലർ പ്രസാദ് പെരുമ്പള്ളിൽ, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, തങ്കച്ചൻ മുളകുന്നം എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: