Pala News

മഴക്കെടുതി: ദുരിതബാധിത പഞ്ചായത്തുകളിൽ അവലോകനയോഗം നാളെ

പാലാ: പാലാ മണ്ഡലത്തിൽ അതിതീവ്ര മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ദുരിതബാധിത മേഖലകളിലെ പഞ്ചായത്തുകളിൽ നാളെ മാണി സി കാപ്പൻ എം എൽ എ അവലോകനയോഗം വിളിച്ചു.

ജനപ്രതിനിധികൾ, റവന്യൂ, പഞ്ചായത്ത്, കൃഷി, പൊതുമരാമത്ത്, വൈദ്യുതി, മൃഗസംരക്ഷണം, ആരോഗ്യം, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കി യോഗത്തിൽ എത്തിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

രാവിലെ 9 ന് ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ കോൺഫ്രൻസ് ഹാളിൽ ആദ്യയോഗം ചേരും. 10 ന് തലപ്പലം, 11.30 ന് തലനാട്, 1.30 ന് മൂന്നിലവ്, 3.30 ന് മേലുകാവ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് യോഗം ചേരുന്നത്. ഓരോ പഞ്ചായത്തിലെയും യോഗത്തിനു ശേഷം ദുരിതബാധിത പ്രദേശങ്ങൾ എം എൽ എ സന്ദർശിക്കും.

Leave a Reply

Your email address will not be published.