മുംബൈ സന്ദര്‍ശനം വ്യക്തിപരം: മാണി സി കാപ്പന്‍

പാലാ: മുംബൈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമാണെന്നും എന്‍ സി കെ സംസ്ഥാന പ്രസിഡന്റും നിയുക്ത പാലാ എം എല്‍ എ യുമായ മാണി സി കാപ്പന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളാണ് ഇതേക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത്.

സ്വകാര്യ ആവശ്യത്തിനാണ് മുംബൈയില്‍ പോയത്.മുംബൈയ്ക്ക് പോകുന്ന കാര്യംസംബന്ധിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ധരിപ്പിച്ചിരുന്നു. ശസ്ത്രകിയ കഴിഞ്ഞ് വിശ്രമിക്കുന്ന എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത്പവാറിനെ കാണാന്‍ പോയിരുന്നു.

Advertisements

39 വര്‍ഷമായി അദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചില്ല. എന്നാല്‍ അദ്ദേഹവുമായി ഫോണില്‍സംസാരിക്കാന്‍ സാധിച്ചു.

അണുബാധ ഉണ്ടാകാനിടയുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം പവാറിനെ നേരില്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുള്ളതിനാലാണ് നേരില്‍ കാണാന്‍ കഴിയാതെ പോയത്. പവാറിന്റെ പുത്രി സുപ്രിയ സുലേയെ കാണാന്‍ സാധിക്കുകയും പവാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വിശദമായി ആരായുകയും ചെയ്തു.

ആ അവസരത്തില്‍ എടുത്ത ഫോട്ടോ അവര്‍ സാമൂഹ്യ മാധ്യങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് തെറ്റായ വാര്‍ത്ത പരത്തിയത്. അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്ന പ്രഫുല്‍ പട്ടേലിനെയും സന്ദര്‍ശിച്ചിരുന്നു. വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ് താനെന്നും കാപ്പന്‍ വ്യക്തമാക്കി.

അതിനാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ വളച്ചൊടിക്കുന്ന നിലപാട് മാന്യതയ്ക്ക് ചേര്‍ന്ന നടപടിയല്ല. എന്‍ സി കെ യു ഡി എഫിലെ ഘടകകക്ഷിയാണ്. യു ഡി എഫ് നയപരിപാടികള്‍ക്കൊപ്പം എന്‍ സി കെ പ്രവര്‍ത്തിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply