പാലാ/കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍മൂലം ദുരിതമനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്കു ആശ്വാസം പകരാന്‍ 2021-2022 ലെ സംസ്ഥാന ബജറ്റില്‍ റബ്ബര്‍ ഷീറ്റിന് 200 രൂപയും ഒട്ടുപാല്, ചിരട്ടപ്പാല്‍ തുടങ്ങിയവയ്ക്ക് 150 രൂപയും താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പന് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി ഡോ തോമസ് ഐസക്ക് എന്നിവര്‍ക്കു നിവേദനം നല്കി.
കേരളത്തിലെ കാര്‍ഷികമേഖലയാകെ തകര്‍ന്നിരിക്കുകയാണ്. പാലായിലെ പ്രധാന കാര്‍ഷിക ഉത്പന്നമായ റബ്ബറിന് സ്ഥിര വില ലഭിക്കാത്തതിനാല്‍ റബ്ബര്‍ കര്‍ഷകര്‍ ദുരിതത്തിലാണെന്നും മാണി സി കാപ്പന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Advertisements