പാലായില്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വികസന പദ്ധതി തടസ്സപ്പെടുത്തുന്നതിനെതിരെ നഗരസഭാ കാര്യാലയത്തില്‍ കുത്തിയിരിപ്പു പ്രതിഷേധവുമായി മാണി സി കാപ്പന്‍ എംഎല്‍എ

പാലാ: പാലായില്‍ വികസന പദ്ധതി തടസ്സപ്പെടുത്തുന്നതിനെതിരെ പാലാ നഗരസഭാ കാര്യാലയത്തില്‍ കുത്തിയിരുപ്പ് പ്രതിഷേധവുമായി മാണി സി കാപ്പന്‍ എം എല്‍ എ. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് വികസന പദ്ധതി തടസപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയുടെ പ്രതിഷേധം.

എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും എസ്റ്റിമേറ്റ് പോലും എടുക്കാതെ പദ്ധതി തടസ്സപ്പെടുത്തിയതിന് എതിരെയാണ് എംഎല്‍എ യുടെ സമരം.

Advertisements

പാലായുടെ വികസനം രാഷ്ട്രീയ ലക്ഷ്യത്തിനായി തടസ്സപ്പെടുത്തി കൊണ്ടിരിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ സമരം.

പ്രതിപക്ഷ കൗണ്‍സിലര്‍മാരും എംഎല്‍എയ്‌ക്കൊപ്പം ചേര്‍ന്നു. നഗരസഭാ സെക്രട്ടറിയുടെ ചേംബറിലാണ് എം എല്‍ എ സമരം നടത്തുന്നത്.

You May Also Like

Leave a Reply