പാലാ: പാലാ നിയോജകമണ്ഡലത്തിലെ അരുവികൾ സന്ദർശിക്കാനെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.
നിയോജക മണ്ഡത്തിൽപ്പെട്ട മൂന്നിലവ്, തലനാട്, മേലുകാവ് പഞ്ചായത്തുകളിലെ അരുവികളും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാനായി നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.
അടുത്ത കാലത്ത് അരുവി സന്ദർശിക്കാനെത്തിയയാൾ അപകടത്തിൽപ്പെട്ടു മരിച്ച ദൗർഭാഗ്യ സംഭവമുണ്ടായി. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കും. ജനപ്രതിനിധികൾക്കൊപ്പം മാർമല അരുവി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു എം എൽ എ.
എം എൽ എ യുടെ അടുത്തവർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ മാർമല അരുവിയുടെ വികസനത്തിനായി ചെലവൊഴിക്കും. ജില്ലാ പഞ്ചായത്തിൻ്റെ 28 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപയും ഇതിനൊപ്പം ചെലവൊഴിക്കും.
അരുവികളുടെ സുരക്ഷ സംബന്ധിച്ചു നടപടികൾ സ്വീകരിക്കുന്നതിനായി ജനപ്രതിനിധികൾ, ടൂറിസം, പോലീസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ യോഗം വിളിക്കും. ഇതിനായി കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, കുര്യൻ നെല്ലുവേലിൽ, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, മറിയാമ്മ ഫെർണാണ്ടസ്, മേഴ്സി മാത്യു, ഓമന ഗോപാലൻ, ബേബി പുതനപ്രകുന്നേൽ, ബേബി സൈമൺ എന്നിവരും എം എൽ എ യ്ക്ക് ഒപ്പമുണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19