മാണി സി കാപ്പന്റെ രാഷ്ട്രീയ മര്യാദ അഭിനന്ദനീയം

തുടക്കം മുതലേ ഇടതു മുന്നണി സഖ്യകക്ഷികളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നുവെങ്കിലും യാതൊരു വിധത്തിലുമുള്ള പരസ്യ പ്രസ്താവനയും നടത്താതെ ഇടതുപക്ഷത്തിന് ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു എന്‍സിപിയും മാണി സി കാപ്പന്‍ എംഎല്‍എയും.

26 അംഗ നഗരസഭയില്‍ ആകെ ഒരു സീറ്റു മാത്രമാണ് എന്‍സിപിക്കു നല്‍കിയത്. ഈ സാഹചര്യത്തിലും ഇടതുപക്ഷത്തിനെതിരെ യാതൊരു പരസ്യ പ്രസ്താവനകള്‍ നടത്താതെ മൗനം പാലിക്കുകയായിരുന്നു എന്‍സിപി നേതൃത്വവും മാണി സി കാപ്പന്‍ എംഎല്‍എയും.

Advertisements

എന്‍ സി പി യെ പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയുംവരെ ഒരിടത്തും ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എംഎല്‍എ സംയമനം പാലിക്കുകയായിരുന്നു.

കഴിഞ്ഞ നാലു തവണയും മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചപ്പോള്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഒട്ടേറെ കഷ്ടപ്പെട്ടതാണ്. അവരുടെ കൂടി വിയര്‍പ്പിന്റെ ഫലമാണ് മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം.

അതിനെ കാണാതെ പോകാന്‍ മാണി സി കാപ്പന് കഴിയില്ല. അങ്ങനെ മാണി സി കാപ്പനുവേണ്ടി കഷ്ടപ്പെട്ട പലരും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് വേളയില്‍ കാപ്പന്‍ പ്രതിഷേധം പ്രകടിപ്പിച്ചാല്‍ അവരെ ദോഷകരമായി ബാധിക്കും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് മാണി സി കാപ്പനും എന്‍ സി പി യും സംയമനം പാലിച്ചത്.

എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് എല്‍ഡിഎഫിനെതിരെ പ്രതികരിച്ച് മാണി സി കാപ്പന്‍ മുന്നോട്ടു വന്നിരിക്കുന്നത്.

സീറ്റ് വിഭജനത്തില്‍ എന്‍ സി പിയ്ക്ക് വേണ്ടത്ര പരിഗണന പാലായില്‍ എല്‍ഡിഎഫില്‍ നല്‍കിയില്ലെന്നും സീറ്റ് വിഭജനത്തില്‍ എല്‍ ഡി എഫ് നീതിപുലര്‍ത്തിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് മാണി സി കാപ്പന്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത്. സീറ്റുകള്‍ നിഷേധിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നത് മാണി സി കാപ്പന്റെ രാഷ്ട്രീയ മര്യാദയാണ്.

You May Also Like

Leave a Reply