Tuesday, July 27, 2021
HomePala Newsഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കു എം എൽ എ എക്സലൻസ് അവാർഡുമായി വീണ്ടും മാണി സി കാപ്പൻ

ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കു എം എൽ എ എക്സലൻസ് അവാർഡുമായി വീണ്ടും മാണി സി കാപ്പൻ

പാലാ: നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും എം എൽ എ എക്സലൻസ് അവാർഡ് ഈ വർഷവും തൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പ്രശസ്തിപത്രവും 300 രൂപ വില വരുന്ന പാർക്കർ പേനയുമാണ് വിദ്യാർത്ഥികൾക്കു സമ്മാനിക്കുന്നത്.

സി ബി എസ് സി, ഐ സി എസ് ഇ സിലബസ് പഠിക്കുന്ന കുട്ടികൾക്കും എം എൽ എ എക്സലൻസ് അവാർഡ് നൽകും. പന്ത്രണ്ടാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടുന്നവർക്കും അവാർഡ് സമ്മാനിക്കും.

കഴിഞ്ഞ വർഷം പാലാ മണ്ഡലത്തിൽ 750 ൽ പരം വിദ്യാർത്ഥികൾക്ക് പ്രശസ്തിപത്രവും 300 രൂപ വിലയുള്ള പാർക്കർ പേനയും ഉൾപ്പെടുന്ന എം എൽ എ എക്സലൻസ് അവാർഡ് മാണി സി കാപ്പൻ നൽകിയിരുന്നു. വളരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമായതിനാലാണ് എം എൽ എ എക്സലൻസ് ഏർപ്പെടുത്തിയതെന്ന് മാണി സി കാപ്പൻ പറഞ്ഞു. നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കു പ്രശസ്തി പത്രവും മെമൻ്റോയും സമ്മാനിക്കും.

എ പ്ലസ് ലഭിച്ച കുട്ടികളുടെ വിവരങ്ങൾ tvgeorge24959@gmail.com എന്ന വിലാസത്തിൽ ആഗസ്റ്റ് 10നകം സ്കൂൾ അധികൃതർ അയയ്ക്കേണ്ടതാണ്. റിസൾട്ട് പ്രഖ്യാപിക്കാത്ത വിഭാഗക്കാർ റിസൾട്ട് പ്രഖ്യാപിച്ചശേഷം അയച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾ 9447575912 എന്ന നമ്പരിൽ ലഭിക്കും.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments