ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു എം എൽ എ എക്സലൻസ് അവാർഡുമായി മാണി സി കാപ്പൻ

പാലാ: നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും പ്ലസ് ടു, പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കു എം എൽ എ എക്സലൻസ് അവാർഡു പദ്ധതിയുമായി മാണി സി കാപ്പൻ എം എൽ എ.

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ വൺ നേടിയ ചാവറ പബ്ളിക് സ്കൂളിലെ ദിയ ആൻ ജോസിനു എക്സലൻസ് അവാർഡ് നൽകിയാണ് മാണി സി കാപ്പൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒപ്പം പ്രശസ്തി പത്രവും പാർക്കർ പേനയും സമ്മാനിച്ചു.

വളർന്നു വരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇതുവഴി പാലായെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റുമെന്നും എം എൽ എ പറഞ്ഞു.

ജെറി തുമ്പമറ്റം, എബി ജെ ജോസ്, തങ്കച്ചൻ മുളകുന്നം, ബേബി ജോസഫ്, ലിയ മരിയ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക എന്നിവർ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി പാലാ മണ്ഡലത്തിലെ സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ എ പ്ലസ് കിട്ടിയ മുഴുവൻ വിദ്യാർത്ഥികൾക്കും എം എൽ എ എക്സലൻസ് അവാർഡും പ്രശസ്തിപത്രവും 300 രൂപ വിലയുള്ള പാർക്കർ പേനയും സമ്മാനിക്കും.

മണ്ഡലത്തിലെ 750 തോളം കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇവ തപാൽ മാർഗ്ഗം വീടുകളിൽ എത്തിക്കും. ഇതോടൊപ്പം നൂറു ശതമാനം വിജയം നേടിയ എല്ലാ സ്കൂളുകളെയും എം എൽ എ ആദരിക്കും.

join group new

Leave a Reply

%d bloggers like this: