കോവിഡ്: എംഎൽഎ സ്ഥിതിഗതികൾ വിലയിരുത്തി

പാലാ: പാലായിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മാണി സി കാപ്പൻ എം എൽ എ സ്ഥിതിഗതികൾ വിലയിരുത്തി. ജനറൽ ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ എം എൽ എ ഡോക്ടർമാരുമായി ചർച്ച നടത്തി. കോവിഡ് രൂക്ഷമായ മരിയസദനത്തിൽ ആവശ്യമായ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്നു എം എൽ എ ആവശ്യപ്പെട്ടു. മരിയസദനത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററായി പരിഗണിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മാണി സി കാപ്പൻ നിർദ്ദേശം നൽകി.

കോവിഡ് പകരുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ എം എൽ എ ജനങ്ങളോട് അഭ്യർത്ഥിച്ചു. മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവും കർശനമായി പാലിക്കണം. രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

Advertisements

ആശുപത്രി സൂപ്രണ്ട് ഷമ്മി രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി വി അശോക് കുമാർ, ആർ എം ഒമാരായ ഡോ ശബരീനാഥ്, ഡോ സോളി മാത്യു എന്നിവരും എം എൽ എ യുമായുള്ള അവലോകന യോഗത്തിൽ പങ്കെടുത്തു.

You May Also Like

Leave a Reply