പരീക്ഷാ വിജയം: എം എൽ എയുടെ ഉപഹാരങ്ങൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നു

പാലാ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പാലാ എം എൽ എ മാണി സി കാപ്പൻ സ്നേഹോപഹാരം നൽകുന്നു.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ സമ്മേളനം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വീടുകളിൽ സ്നേഹോപഹാരം നേരിട്ട് എത്തിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. തപാൽ വകുപ്പിൻെറയും കൊറിയർ സർവ്വീസുകളുടെയും സഹകരണത്തോടെയാണ് വീടുകളിൽ ഉപഹാരം വീട്ടിലെത്തിക്കുന്നത്.

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാണി സി കാപ്പൻ അഭിനന്ദിച്ചു. പ്രോത്സാഹനമെന്ന നിലയിലാണ് സ്നേഹോപഹാരം നൽകു ന്നത്. ഉന്നത വിജയം നേടിയവരെ മാതൃകയാക്കണമെന്ന് വിദ്യാർത്ഥികളോട് എം എൽ എ അഭ്യർത്ഥിച്ചു. വിജയികൾ തങ്ങളുടെ കർമ്മശേഷി നാടിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പാലായിലെ വിദ്യാർത്ഥികളെ ഉന്നത വിജയം നേടാൻ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂളുകളെയും മാതാപിതാക്കളെയും എം എൽ എ അഭിനന്ദിച്ചു.

നേരത്തെ സ്വീകരണ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന പൂച്ചെണ്ടുകൾക്കും ഷാളുകൾക്കും പകരം പഠനോപകരണങ്ങൾ എം എൽ എ സമാഹരിച്ചിരുന്നു. ഇത്തരത്തിൽ ലഭ്യമായ പതിനായിരത്തിൽപരം ബുക്കുകളും മറ്റു പഠനോപകരണങ്ങളും പാലാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.

join group new

Leave a Reply

%d bloggers like this: