കോവിഡ് 19; മാണി സി കാപ്പൻ്റെ 10 ദിവസത്തെ പരിപാടികൾ റദ്ദാക്കി

പാലാ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പത്തു ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. നാളെ (27/07/2020) മുതൽ പത്തു ദിവസത്തെ പൊതു പരിപാടികളാണ് റദ്ദാക്കിയിട്ടുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായ നാഹചര്യത്തിൽ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിൻ്റെ ഭാഗമായിട്ടാണ് പൊതുപരിപാടികൾ റദ്ദാക്കിയിട്ടുള്ളതെന്നു മാണി സി കാപ്പൻ പററഞ്ഞു. ജനങ്ങളോടു എന്തു പറയുന്നുവോ അത് തനിക്കും ബാധകമാണ്.

പൊതുപ്രവർത്തകർ ഇക്കാര്യത്തിൽ മാതൃക കാണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശവും പ്രേരണയായിട്ടുണ്ട്. പൊതുപരിപാടികൾ ഒഴിവാക്കിയാലും ഏതു ആവശ്യത്തിനും തന്നെ ഫോണിൽ ബന്ധപ്പെടാമെന്ന് എം എൽ എ അറിയിച്ചു.

9447137219 എന്ന എം എൽ എ യുടെ നമ്പരിലോ 9496631401 എന്ന നമ്പരിലും കാര്യങ്ങൾക്കായി വിളിക്കാവുന്നതാണ്.

ആരോഗ്യ വകുപ്പും സർക്കാരുകളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. സാമൂഹ്യ അകലം പാലിക്കുന്നതിലടക്കം വിമുഖത ഉണ്ടാവരുതെന്നും മാണി സി കാപ്പൻ പറഞ്ഞു.

Leave a Reply

%d bloggers like this: