പാലാ നിയമസഭാ സീറ്റ്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മാണി സി കാപ്പന്‍

പാലാ: ജോസ് കെ മാണി പക്ഷം ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ പാലാ സീറ്റ് ഉറപ്പിക്കാന്‍ മാണി സി കാപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ച്ച ഈയാഴ്ച്ച തന്നെ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 21 ന് എല്‍ ഡി എഫ് യോഗം ചേരുന്നുണ്ട്. അതു കൊണ്ടു തന്നെ 21 നു മുന്‍പ് തന്നെ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

പാലാ നിയമസഭാ സീറ്റ് വിട്ടുനല്‍കില്ല എന്ന് മാണി സി കാപ്പനും എന്‍ സി പി നേതൃയോഗവും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം, ഉപാധികളില്ലാതെയാണ് ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാലാ തങ്ങളുടെ വികാരം ആണെന്ന് ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍ ഈ സീറ്റ് വേണമെന്ന് ആവശ്യപ്പെടുമെന്ന സൂചനയാണു നല്‍കുന്നത്.

പാലാ സീറ്റിനു പകരം മറ്റ് സീറ്റുകള്‍ ഏതെങ്കിലും നല്‍കാന്‍ സിപിഎം തയ്യാറാണെന്നും സൂചനയുണ്ട്. എന്നാല്‍ പാലായ്ക്കു പകരം മറ്റൊരു സീറ്റും അംഗീകരിക്കില്ലെന്ന നിലപാടാണ് എന്‍സിപി നേതൃത്വത്തിന് ഉള്ളതെന്നാണ് സൂചന.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply