പാലാ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ 12 പ്രദേശത്തും കാപ്പന് ലീഡ്, ജോസ് കെ മാണിയെ തുണച്ചത് മുത്തോലി മാത്രം; പഞ്ചായത്തു തിരിച്ചുള്ള ലീഡ് ഇങ്ങനെ

പാലാ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് പാലാ നിയോജക മണ്ഡലത്തിലെ 13 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പാലാ നഗരസഭ ഉള്‍പ്പെടെ 12ലും ലീഡ്.

മുത്തോലി പഞ്ചായത്തില്‍ മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നേടാനായത്. പോസ്റ്റല്‍ വോട്ടുകളിലും മാണി സി കാപ്പന്‍ ലീഡു നേടി. ആകെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഭിമാന പോരാട്ടത്തില്‍ മാണി സി കാപ്പന്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത്.

Advertisements

കടനാട് പഞ്ചായത്തിലാണ് കാപ്പന് ഏറ്റവും ഉയര്‍ന്ന ലീഡ്. 2615 വോട്ടിന്റെ ലീഡാണ് ഇവിടെ ലഭിച്ചത്. മേലുകാവ്, ഭരണങ്ങാനം പഞ്ചായത്തുകളിലും (യഥാക്രമം 2098, 2226) ലീഡ് 2000 കടന്നു. പാലാ നഗരസഭ, തലപ്പലം, മീനച്ചില്‍, രാമപുരം പഞ്ചായത്തുകളിലും ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കാപ്പന് നേടാനായി.

ലീഡ് നില പഞ്ചായത്ത് തിരിച്ച് (പഞ്ചായത്ത് – സ്ഥാനാര്‍ഥി – ലീഡ്)

രാമപുരം- മാണി സി കാപ്പന്‍ – 1146
കടനാട് – മാണി സി കാപ്പന്‍ – 2615
മേലുകാവ് – മാണി സി കാപ്പന്‍ – 2098
മൂന്നിലവ് – മാണി സി കാപ്പന്‍ – 831

തലനാട് – മാണി സി കാപ്പന്‍ – 311
തലപ്പലം – മാണി സി കാപ്പന്‍ – 1480
ഭരണങ്ങാനം – മാണി സി കാപ്പന്‍ – 2226
കരൂര്‍ – മാണി സി കാപ്പന്‍ – 299

മുത്തോലി- ജോസ് കെ മാണി – 263
പാലാ – മാണി സി കാപ്പന്‍ – 1770
മീനച്ചില്‍ – മാണി സി കാപ്പന്‍ – 1113

കൊഴുവനാല്‍ – മാണി സി കാപ്പന്‍ – 455
എലിക്കുളം – മാണി സി കാപ്പന്‍ – 860
പോസ്റ്റല്‍ – മാണി സി കാപ്പന്‍ – 437

ആകെ -15,378

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply