തദ്ദേശ തെരഞ്ഞെടുപ്പില്‍ കാപ്പനെ തഴഞ്ഞത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച്!

പാലാ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ ഒഴിവാക്കിയത് എല്‍ഡിഎഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച്. ജോസ് കെ മാണി ഇടതുപക്ഷത്തു ചേക്കേറിയപ്പോള്‍ തന്നെ തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് കാപ്പനെ തഴഞ്ഞത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ജോസ് കെ മാണിയെ എല്‍ഡിഎഫ് കൂടെകൂട്ടിയത്.

Advertisements

എക്കാലവും എല്‍ഡിഎഫ് മുഖ്യശത്രുവായി കണ്ടിരുന്ന കേരള കോണ്‍ഗ്രസ് എമ്മിനെയും ജോസ് കെ മാണിയെയും കൂടെ കൂട്ടുന്നതില്‍ എല്‍ഡിഎഫ് സിപിഐ അടക്കമുള്ള സഖ്യ കക്ഷികള്‍ക്ക് ഒപ്പം തന്നെ പല സിപിഎം നേതാക്കള്‍ക്കും എതിരഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.

ഇതുവരെ എല്‍ഡിഎഫ് ചെയ്ത അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്ന അഭിപ്രായമായിരുന്നു ഈ നേതാക്കള്‍ക്ക്.

എന്നാല്‍ എങ്ങനെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം പിടിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് സ്വീകരിച്ച ഈ സഖ്യത്തിനു പാതി മനസോടെയും മനസില്ലാ മനസോടെയും സമ്മതം മൂളുകയായിരുന്നു പലരും.

ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കുന്നതിനെ കുറിച്ചും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ പാലാ സീറ്റ് നല്‍കാതെ സഖ്യത്തിന് തയാറല്ലെന്ന ജോസ് കെ മാണിയുടെ പിടിവാശിക്കു മുന്‍പില്‍ നേതാക്കള്‍ സമ്മതിക്കുകയായിരുന്നു.

ഇടതുപക്ഷവുമായുള്ള ആദ്യ ചര്‍ച്ചയില്‍ തന്നെ പാലാ സീറ്റ് വേണമെന്ന് ജോസ് കെ മാണി ആവശ്യം ഉന്നയിച്ചിരുന്നു. പാലാ സീറ്റു നല്‍കാതെ ഇടതുപക്ഷത്തേക്ക് ഇല്ലെന്നായിരുന്നു തീരുമാനം.

നിലവില്‍ എംഎല്‍എ ആയ കാപ്പനെ മാറ്റി സീറ്റ് വിവിധ ആരോപണങ്ങള്‍ക്കു വിധേയനായ ജോസ് കെ മാണിക്കു നല്‍കുന്നതിനെ പല സിപിഎം നേതാക്കളും മറ്റു സഖ്യ കക്ഷികളും എതിര്‍ത്തിരുന്നു. ഇവരെയും തുടര്‍ഭരണം കാണിച്ചാണ് നേതാക്കള്‍ ഒതുക്കിയത്.

തന്റെ ചങ്കായ പാലാ വിട്ടുനല്‍കില്ലെന്ന് മാണി സി കാപ്പനും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തന്ത്രപൂര്‍വം കാപ്പനെ തന്ത്രപൂര്‍വം എല്‍ഡിഎഫ് ഒഴിവാക്കുകയായിരുന്നു.

കേഡര്‍ സ്വഭാവമുളള സിപിഎം സാധാരണ പൊതുവായ തന്ത്ര പ്രധാനമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മണ്ഡലം, ബ്രാഞ്ച് തലത്തില്‍ ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ ജോസ് കെ മാണിയെ പാര്‍ട്ടിയില്‍ എടുത്തത് താഴെത്തട്ടിലെ നേതാക്കളുമായി ആലോചിക്കാതെയാണ്.

ഇതുമൂലം മണ്ഡലം-ബ്രാഞ്ച് നേതാക്കള്‍ക്കും ജോസ് കെ മാണി സഖ്യത്തില്‍ അഭിപ്രായ ഭിന്നത വരുന്നതിനുള്ള മറ്റൊരു പ്രധാന കാരണം.

You May Also Like

Leave a Reply