പതിനയ്യായിരത്തില്‍പരം ഭൂരിപക്ഷം ലഭിക്കും: മാണി സി കാപ്പന്‍

പാലാ: പതിനയ്യായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍ വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പാലായിലെ ജനങ്ങളുടെ സര്‍വ്വേ യു ഡി എഫിന് അനുകൂലമാണ്. പാലായില്‍ വിജയം സുനിശ്ചിതമാണ്. യു ഡി എഫ് കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

യു ഡി എഫ് പ്രവര്‍ത്തകര്‍ വീടുകളിലിരുന്നു തെരഞ്ഞെടുപ്പ് ഫലം കാണണമെന്നാണ് തീരുമാനം. എലത്തൂരില്‍ മികച്ച മത്സരം എന്‍ സി കെ കാഴ്ചവച്ചിട്ടുണ്ട്. പാലാ യു ഡി എഫ് മണ്ഡലമാണ്. യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply