ബജറ്റ് പാലായ്ക്കു ആശാവഹമെങ്കിലും കൂടുതല്‍ പരിഗണന പ്രതീക്ഷിച്ചിരുന്നു: മാണി സി കാപ്പന്‍

പാലാ: സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ചു ആശാവഹമെങ്കിലും കുറേക്കൂടി പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

റബ്ബറിന്റെ താങ്ങുവില 150-ല്‍ നിന്നും 170 ആയി ഉയര്‍ത്തിയത് കര്‍ഷകര്‍ക്കു ഗുണം ചെയ്യും. റബ്ബറിന് താങ്ങുവില 200 രൂപയും ഒട്ടുപാല്‍, ചിരട്ടപ്പാല്‍ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മാണി സി കാപ്പന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

Advertisements

മൂന്നിലവ് – മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചി പാലം റോഡ്, ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജ്, അളനാട് – ഉള്ളനാട് – കൊടുമ്പിടി റോഡ് ബി എം ബി സി ടാറിംഗ്, പാലാ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ നവീകരണം, ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മ്മാണം, കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചാമപ്പാറ-വെള്ളാനി – പുളളിക്കാനം റോഡ്, ഇലവീഴാപൂഞ്ചിറയിലെ സിനിമാ സ്റ്റുഡിയോ – ഹോട്ടല്‍ കോംപ്ലക്‌സ്, ഇല്ലിക്കലില്‍ ഡോര്‍മെറിയോടു കൂടിയ യാത്രീനിവാസ്, ഹോട്ടല്‍ സമുച്ചയം, ഇലവീഴാപൂഞ്ചിറ – ഇല്ലിക്കല്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോപ്പ് വേ, പാലാ പാരലല്‍ റോഡില്‍ ആര്‍ വി ജംഗ്ഷനില്‍ കോഴാ റോഡിന് മുകളിലൂടെ ഫ്‌ലൈഓവര്‍, പഴുക്കാക്കാനം – പാമ്പനാംകവല കമ്പക്കാനം റോഡ് ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചു.

പദ്ധതികള്‍ക്കു ടോക്കണ്‍ തുകയാണ് അനുവദിച്ചിട്ടുള്ളത്.കഴിഞ്ഞ ബജറ്റില്‍ ടോക്കണ്‍ തുക അനുവദിച്ച പദ്ധതികള്‍ നടപ്പാക്കിയിരുന്നു.

കൊട്ടാരമറ്റത്ത് ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ ഹൈവേയില്‍ ഫ്‌ലൈഓവറിന് പദ്ധതി സമര്‍പ്പിച്ചെങ്കിലും ബജറ്റില്‍ അനുമതി ലഭിച്ചില്ല.

തീക്കോയി – തലനാട് റോഡില്‍ പാലം, കടുവാമൂഴി തെള്ളിയാമറ്റം ഗ്യാസ് ഗോഡൗണ്‍ സബ് സ്റ്റേഷന്‍ ബി എം ബി സി ടാറിംഗ്, പാലായില്‍ കലാ-സാംസ്‌ക്കാരിക – സാഹിത്യ പഠന ഗവേഷണകേന്ദ്രം, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ വ്യവസായ പാര്‍ക്ക്, കാര്‍ഷിക ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള കോള്‍ഡ് സ്റ്റോറേജ്, ഫുഡ് പാര്‍ക്ക്, മൂന്നിലവ് അഞ്ചുമല കടപ്പുഴ ജലവിതരണ പദ്ധതി, പാലായില്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി, കോണിപ്പാട് – മങ്കൊമ്പ് റോഡില്‍ കോണിപ്പാട് മുതല്‍ ഉപ്പിട്ടുപാറ വരെ ബി എം ബി സി ടാറിംഗ് തുടങ്ങിയ പദ്ധതികള്‍ സമര്‍പ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.

കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനും അനുവദിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply