മാണി സി കാപ്പൻ്റെ കരുതലിൽ പാലാ ബൈപാസിന് ശാപമോക്ഷം

പാലാ: വർഷങ്ങളായി നടപടി ഇല്ലാതെ കിടന്ന പാലാ ബൈപ്പാസിൻ്റെ അപാകതയ്ക്കു ശ്വാശത പരിഹാരമാകുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായി റോഡിൻ്റെ പണി പൂർത്തീകരിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനും സർക്കാർ അനുമതി നൽകി. ഇതിനായി പത്തുകോടി പത്തുലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ പത്രസമ്മേളനത്തിൽ അറിയിച്ചു.

സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെയുള്ള ഒന്നാം റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഏഴരക്കോടി രൂപയും റോഡ് നിർമ്മാണത്തിന് ഒരു കോടി പത്തുലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

രണ്ടാം റീച്ചിൽ പ്പെടുന്നത് മരിയൻ ജംഗ്ഷനിലെ കെട്ടിടമുൾപ്പെട്ട ഭാഗമാണ്. കെട്ടിടമുൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്നതിന് 65 ലക്ഷം രൂപയും റോഡ് നിർമ്മാണത്തിന് 32 ലക്ഷം രൂപയും അനുവദിച്ചു. സെപ്റ്റംബർ അവസാനത്തോടെ നടപടികൾ പൂർത്തീകരിച്ചു റോഡ് പൂർത്തിയാക്കാമെന്നു പ്രതീക്ഷിക്കുന്നതായി എം എൽ എ അറിയിച്ചു.

മാണി സി കാപ്പൻ എം എൽ എ പ്രത്യേക താത്പര്യമെടുത്തതോടെയാണ് സർക്കാർ നടപടികൾക്കു വേഗം കൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം എടുക്കുകയും മന്ത്രി ജി സുധാകരനും നടപടികളിൽ പങ്കാളിയായി.

മുൻ മന്ത്രി കെ എം മാണിയുടെ കാലത്താണ് പാലായിൽ ബൈപാസ് ആരംഭിച്ചത്. എന്നാൽ സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്നും ആരംഭിക്കുന്ന ഭാഗത്ത് ഉള്ള സ്ഥലമുടമകൾ സ്ഥലം വിട്ടു നൽകാതെ വന്നതോടെ ഈ ഭാഗത്തെ ഗതാഗതം ദുസ്സഹമായി.

ടൗണിൻ്റെ ഹൃദയഭാഗമായ ഈ ഭാഗത്തെ സ്ഥലമുടമകൾക്കു സ്ഥലമെടുക്കുമ്പോൾ കുറഞ്ഞ തുകയേ അന്ന് സർക്കാർ അനുവദിച്ചിരുന്നുള്ളൂ. ഇവിടെ ഉൾപ്പെടെ 13 കുടുംബങ്ങൾക്കു കുറഞ്ഞ തുക അനുവദിച്ചപ്പോൾ മറ്റു സ്ഥലങ്ങളിൽ ഉയർന്ന തുക നൽകിയാണ് സ്ഥലം ഏറ്റെടുത്തത്.

ഇതോടെ സ്ഥലമുടമകൾ ഏറ്റെടുക്കലിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ നിന്നും പിന്നോട്ടു പോയി. ഇതോടെ ഈ ഭാഗത്തെ ഗതാഗതം ദുസ്സഹമായി. വ്യാപക പ്രതിഷേധം ഉയർന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

ഇത്തവണ മാണി സി കാപ്പൻ എം എൽ എ ആയതോടെ അദ്ദേഹം മുൻകൈയ്യെടുത്തതോടെയാണ് നടപടികൾ ആരംഭിച്ചത്. കളരിയാമ്മാക്കൽ കടവ് റോഡ്, രാമപുരം കുടിവെള്ളപദ്ധതി, മീനച്ചിൽ സൊസൈറ്റി പുനരുദ്ധാരണം ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പാകുവാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.

മറ്റൊരാള്‍ ചെയ്ത വികസനത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം അപഹാസ്യമാണ്. കെ എം മാണി ധനകാര്യ വകുപ്പ് അടക്കം കൈകാര്യം ചെയ്തിരുന്ന കാലത്ത് കത്ത് കൊടുത്തു ചെയ്യാത്തതെന്താണെന്ന് മനസിലാക്കാന്‍ പാലാക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് മാണി സി കാപ്പൻ വ്യക്തമാക്കി.

ലാലിച്ചൻ ജോർജ്, പി എം ജോസഫ്, ബാബു കെ ജോർജ്, കുര്യാക്കോസ് ജോസഫ്, സണ്ണി ഡേവിഡ്, ഔസേപ്പച്ചൻ തകിടിയേൽ, ജോഷി പുതുമന, ജെറി തുമ്പമറ്റം, ഡോ തോമസ് കാപ്പൻ, പീറ്റർ പന്തലാനി, സിബി തോട്ടുപുറം, ഔസേപ്പച്ചൻ ഓടയ്ക്കൽ, ബിനു പുളിയ്ക്കക്കണ്ടം, ജെയിസൺ പുത്തൻകണ്ടം, കെ ആർ സുദർശനൻ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, വിനോദ് വേരനാനി, എബി ജെ ജോസ് എന്നിവർ പങ്കെടുത്തു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: