അപരനെ നിലം തൊടാതെ ഓടിച്ച പാലായുടെ പ്രബുദ്ധത

പാലാ: രാഷ്ടീയ കുടിലതയ്ക്ക് പാലാക്കാരുടെ വക ചെക്ക്. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെതിരെ രാഷ്‌ട്രീയ എതിരാളികൾ മാണി സി കുര്യാക്കോസ് എന്ന അപരനെ രംഗത്തിറക്കിയെങ്കിലും പ്രബുദ്ധരായ പാലാക്കാർ മാണി സി കാപ്പന് അനുകൂലമായി തന്നെ വിധിയെഴുതി. കോതമംഗലം സ്വദേശിയാണ് അപരനായി രംഗത്തുവന്നത്.

മാണി സി കാപ്പൻ്റെ പേരിനൊപ്പം അപരൻ്റെ പേരു വന്നാൽ വോട്ടറിൽ ആശയക്കുഴപ്പം ഉണ്ടാകുമെന്ന് കരുതിയെങ്കിലും അതും പാലാക്കാർ വിഫലമാക്കി

Advertisements

. മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് അടയാളമായ കർഷകനോടിക്കുന്ന ട്രാക്ടർ ചിഹ്നത്തോട് സാമ്യമുള്ള ട്രക്ക് ചിഹ്നം നേടിയെങ്കിലും അപരന് 139233 വോട്ടിൽ കേവലം 1098 വോട്ടു നേടാനേ സാധിച്ചുള്ളൂ. സ്വതന്ത്രന്മാരിൽ ഏറ്റവും വോട്ട് മാണി സി കുര്യാക്കോസിനാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply