എന്‍സിപിയോടു നീതി പുലര്‍ത്തിയില്ല; എല്‍ഡിഎഫിനെതിരെ മാണി സി കാപ്പന്‍

പാലാ: എല്‍ഡിഎഫിനെതിരെ പരസ്യ വിമര്‍ശനവുമായി എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്‍ രംഗത്ത്. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ പാര്‍ട്ടിയെ എല്‍ഡിഎഫ് തഴഞ്ഞുവെന്നും നീതി കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

Advertisements

പ്രതിഷേധം എല്‍ഡിഎഫില്‍ രേഖപ്പെടുത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ലെന്നും ഇനി തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ദിവസം ഇടതുപക്ഷം നേട്ടമുണ്ടാക്കുമെന്നും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതു സാധ്യമായതെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

You May Also Like

Leave a Reply