പാലാ: കെട്ടിട നികുതി, പെർമിറ്റ് ഫീസ്, അപേക്ഷാഫീസ് എന്നിവയിൽ കുത്തനെയുള്ള വർദ്ധനവ് വരുത്തിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.
വൈദ്യുതി ചാർജും വെള്ളക്കരവും വർദ്ധിപ്പിച്ചതിനു പുറമേ പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണ്. ഇതോടൊപ്പം സ്വകാര്യ, അൺ എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളെ വസ്തു നികുതി പരിധിയിലാക്കി നിയമ ഭേദഗതി നടത്തിയതിൻ്റെ ബാധ്യതയും ജനത്തിനു മേലാണ് വന്നു ചേരുകയെന്നും കാപ്പൻ പറഞ്ഞു. നികുതിയുടെ പേരിൽ ജനങ്ങളെ പിഴിയുകയാണ്.

പ്രതിസന്ധിയിൽ കഴിയുന്ന ജനത്തിന് സർക്കാർ ഇരുട്ടടി നൽകിയിരിക്കുകയാണ്. ഈ നടപടി ജനദ്രോഹമാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.