കേരളത്തില്‍ യുഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകും: മാണി സി കാപ്പന്‍

പാലാ: പാലായില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പാണെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയും എന്‍ സി കെ സംസ്ഥാന പ്രസിഡന്റുമായ മാണി സി കാപ്പന്‍ പറഞ്ഞു. പതിനയ്യായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാവുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.

പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ജനവികാരം ശക്തമായിരുന്നു. സഭാ വോട്ടുകള്‍ നിഷ്പക്ഷത പാലിച്ചത് ഗുണം ചെയ്തിട്ടുണ്ട്. പാലായില്‍ 16 മാസത്തിനിടെ നടപ്പാക്കിയ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനത്തെ സ്വാധീനിച്ച ഘടകമാണ്.

Advertisements

ജയിച്ച കക്ഷിയില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു തോറ്റ കക്ഷിക്കു നല്‍കിയത് അനീതിയാണെന്ന് പാലാക്കാര്‍ കരുതുന്നു. കേരളത്തില്‍ യു ഡി എഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്നും കാപ്പന്‍ പറഞ്ഞു. എലത്തൂരില്‍ നല്ല മത്സരം കാഴ്ചവയ്ക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply